ഏറണാകുളം ജില്ലയിലെ ഓട്ടിസം ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ അസോസിയേഷന്‍
പ്രിയരെ ,
ഏറണാകുളം ജില്ല പരിധിയിലുള്ള ഓട്ടിസം കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ ഒരു അസോസിയേഷന്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു.
ഓട്ടിസം കുട്ടികളുടെ പരിചരണം , വിദ്യാഭ്യാസം, ചികിത്സ , അവര്‍ക്കാവശ്യമായ മറ്റു തെറാപ്പികള്‍ എന്നിവ വലിയൊരു വിഭാഗം മാതാപിതാക്കള്‍ നേരിടുന്ന ഒരു വെല്ലു വിളിയാണ് , എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന അനേകരുണ്ട് ............................
എന്തൊക്കെ ആനുകൂല്യങ്ങള്‍ ,സര്‍ക്കാരില്‍ നിന്നും /അല്ലാതെയും ലഭ്യമാണ് എന്നൊക്കെ പലരും അറിയുന്നില്ല . ഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കായുള്ള പല ക്യാമ്പുകളും ചിലപ്പോഴെല്ലാം സംഘാടകര്‍ക്ക് മാധ്യമങ്ങളില്‍ മുഖം കാണിക്കാനുള്ള കുറുക്കു വഴിയായി മാറുന്നുമുണ്ട് . അറിവുള്ള കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുവാനും , അധികൃതരില്‍ നിന്ന് നമ്മുടെ കുട്ടികള്‍ക്കായുള്ള അവകാശങ്ങള്‍ നേടിയെടുക്കാനും നമ്മള്‍ ഒരുമിച്ച് നീങ്ങേണ്ടത് വളരെ ആവശ്യമാണ് . സാമാന ചിന്താഗതിയുള്ള സഹൃദയരില്‍ നിന്നും
സഹകരണം പ്രതീക്ഷിക്കുന്നു .
LITTEN.A.P
9847361686
autismparentscornerkerala@gmail.com